കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇസ്രായേൽ ​സൈനികർ

ഇസ്രായേൽ വെളിപ്പെടുത്തുന്നത് കൊല്ല​​പ്പെട്ട 10 ശതമാനം സൈനികരുടെ പേരുകൾ -ഗസ്സ മീഡിയ ഡയറക്ടർ

ഗസ്സ: ​ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തുന്ന ​സൈനികരുടെ യഥാർഥ കണക്ക് ഇപ്പോഴും ഇസ്രായേൽ പുറത്തുവിടുന്നില്ലെന്ന് ഗസ്സ മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മാഇൽ അൽസവാബ്ത. കൊല്ല​​പ്പെടുന്ന സൈനികരിൽ 10 ശതമാനം പേരുടെ പേരുവിവരങ്ങളും കണക്കുകളും മാത്രമേ ഇസ്രായേൽ വെളിപ്പെടുത്തുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘യുദ്ധം അവസാനിക്കുമ്പോൾ ഗസ്സയിൽ കൊല്ലപ്പെടുന്ന ജനറൽമാരും ഓഫിസർമാരും അടക്കമുള്ള സൈനികരുടെ എണ്ണം 5,000 കവിയും. അധിനിവേശകർ അവരുടെ യഥാർഥ നഷ്ടം മറച്ചുവെക്കുകയും മരിച്ചവരിൽ 10ശതമാനത്തെ മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നു’ -അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

‘ഒക്‌ടോബർ 7 മുതൽ ഇതുവരെ 486 ഉദ്യോഗസ്ഥരും സൈനികരും കൊല്ലപ്പെട്ടതായി സൈന്യം സമ്മതിക്കുന്നു. ഗസ്സയിൽ ഇത്രയധികം അധിനിവേശ സൈനികരെ ചെറുത്തുനിൽപ്പ് പോരാളികൾ എങ്ങനെയാണ് കൊല്ലുന്നത് എന്ന് എന്റെ ട്വിറ്റർ ഫോളോവർ ചോദിച്ചു. ഉത്തരം എളുപ്പമാണ്: അവർ അവരെ എലികളെപ്പോലെ കെണിയൊരുക്കി വേട്ടയാടുകയാണ്. അവർക്കായി കെണിയൊരുക്കി കാത്തരിക്കുമ്പോൾ, ഡസൻ കണക്കിന് വിഡ്ഢികൾ ആ ചൂണ്ടയിൽ കുരുങ്ങുന്നു’ -ഇസ്മാഇൽ അൽസവാബ്ത പറഞ്ഞു.

എല്ലാ ശനിയാഴ്ചകളും ഇസ്രാ​േയൽ സേനക്ക് ആൾനാശത്തിന്റെ ശപിക്കപ്പെട്ട ദിനമായി മാറുകയാണെന്നും ഇന്നലെ കൊല്ല​പ്പെട്ട സൈനികരുടെ ഇസ്രായേൽ പുറത്തുവിട്ട ചിത്രം പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. ഹമാസുമായുള്ള കരയുദ്ധത്തിൽ രണ്ടു ദിവസത്തിനിടെ 14 സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പറയുന്നത്. ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ വടക്കൻ, തെക്കൻ ഗസ്സയിൽ കനത്ത പോരാട്ടം തുടരുകയാണ്. വെള്ളിയാഴ്ച നാലു സൈനികരും ശനിയാഴ്ച 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങൾ ഐ.ഡി.എഫ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 153 ആയതായി സൈന്യം അറിയിച്ചു.

Tags:    
News Summary - Israel announces only 10% of the dead in gaza -ismail althwabta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.