Posted On
date_range Updated On
date_range ഹമാസ് മേധാവിയായി വീണ്ടും ഇസ്മായിൽ ഹനിയ
ഗസ്സസിറ്റി: ഗസ്സയിലെ ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസിെൻറ രാഷ്ട്രീയ കാര്യ മേധാവിയായി ഇസ്മായിൽ ഹനിയ(58) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017 മുതൽ ഹമാസ് മേധാവിയായിരുന്ന ഹനിയയെ നാലുവർഷത്തേക്കാണ് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ രണ്ടുവർഷമായി തുർക്കിയിലും ഖത്തറിലുമായി കഴിയുന്ന ഹനിയ ഹമാസിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പുറത്തുനിന്നാണ്. ഇക്കഴിഞ്ഞ മേയിൽ ഇസ്രായേലുമായി 11 ദിവസം നീണ്ടുനിന്ന സംഘർഷത്തിലും ഹമാസിനെ നയിച്ചത് ഇദ്ദേഹമാണ്.
2006ല്‍ ഫലസ്തീന്‍ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ ഹമാസിെൻറ രാഷ്ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.