പാക് ഭീകരർ മതത്തെ ദുരുപയോഗം ചെയ്തെന്ന് ഉവൈസി

ന്യൂഡൽഹി: പാക് ഭീകരർ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് അൾജീരിയയിലെത്തിയപ്പോഴായിരുന്നു ഉവൈസിയുടെ പരാമർശം. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്​ വേണ്ടിയാണ് ഉവൈസിയു​ടെ നേതൃത്വത്തിലുള്ള സംഘം അൾജീരിയയിലെത്തി.

മതത്തിന്റെ അംഗീകാരമു​ണ്ടെന്നാണ് പാകിസ്താനിലെ ഭീകരർ കരുതുന്നത്. എന്നാൽ ഇത് പൂർണമായും തെറ്റാണ്. ഒരാളേയും കൊല്ലുന്നതിനെ ഇസ്‍ലാം അംഗീകരിക്കുന്നില്ല. എന്നാൽ, നിർഭാഗ്യവശാൽ ഇതാണ് അവരുടെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. ഭീകരർക്ക് ദേശസ്നേഹം പറഞ്ഞ് നൽകി അവർക്ക് പരിശീലനം നൽകുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും ഉവൈസി പറഞ്ഞു.

ഭീകരവാദം ദക്ഷിണേഷ്യയുടെ മാത്രം പ്രശ്നമല്ല. ഈ കൂട്ടകൊലകളെല്ലാം ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഇല്ല എന്നാണെങ്കിൽ ഭീകരതയുടെ പ്രധാന സ്​പോൺസറായ പാകിസ്താനെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാക്കുർ റെഹ്മാൻ ലഖ്‍വിയെന്ന ഭീകരൻ ജയിലിലിരുന്നാണ് ഒരു കുട്ടിയുടെ പിതാവായത്. ഇത് മറ്റേതെങ്കിലും രാജ്യത്തെങ്കിലും സാധ്യമാവുമോയെന്നും ഉവൈസി ചോദിച്ചു. പാകിസ്താനെ എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി ലോകരാജ്യങ്ങൾ ഇടപെടണമെന്നും ഉവൈസി പറഞ്ഞു.

Tags:    
News Summary - Islam forbids killing, Pak-backed terrorists misuse religion: Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.