ആസ്ട്രേലിയയിലെ ​ക്ഷേത്രച്ചുമരിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം

മെൽബൺ: ആസ്ട്രേലിയയിലെ മെൽബണിൽ സമൂഹ്യ വിരുദ്ധർ ഷേത്രം വികൃതമാക്കി. ഇന്ത്യാ വിരുദ്ധവും ഖലിസ്ഥാൻ അനുകൂലവുമായ മുദ്രാവാക്യങ്ങൾ എഴുതിയാണ് ക്ഷേത്രച്ചുവരുകൾ വികൃതമാക്കിയത്. മെൽബണിലെ ആൽബെർട്ട് പാർക്കിലെ ക്ഷേത്രമാണ് നിശിപ്പിച്ചത്. കഴിഞ്ഞ ദിവസം വിക്ടോറിയയിലെ ശിവ-വിഷ്ണു ക്ഷേത്രം ഇത്തരത്തിൽ നശിപ്പിച്ചിരുന്നു.

ഈ മാസം ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ആസ്ട്രേലിയയിൽ നടക്കുന്ന മൂന്നാമത്തെ സമാന ആക്രമണമാണിത്.

ഭക്തിയോഗ പ്രസ്ഥാനത്തിന് പേര് കേട്ട ഇസ്കോൺ ക്ഷേത്രത്തിന്റെ ചുമരുകളിലാണ് ഖലിസ്ഥാൻ സിന്ദബാദ് എന്ന മുദ്രാവാക്യം എഴുതി വികൃതമാക്കിയത്.

ആരാധനാലയത്തോടുള്ള അനാദരവ് തങ്ങളെ ഞെട്ടിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ആരാധനാലയങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളിൽ നടപടി സ്വീകരിക്കാനായി വിക്ടോറിയയിലെ വിവിധ മതനേതാക്കൾ വിക്ടോറിയൻ മൾട്ടി കൾച്ചറൽ കമ്മീഷനുമായി അടിയന്തര യോഗം ചേർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണമുണ്ടായത്.

ജനുവരി 12ന് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രവും സമാനമായി വികൃതമാക്കപ്പെട്ടിരുന്നു. അത് കഴിഞ്ഞ് അഞ്ച് ദിവത്തിന് ശേഷമാണ് കരം ഡൗൺസിലെ ശിവ-വിഷ്ണു ക്ഷേത്രച്ചുമർ വികൃതമാക്കിയത്. പൊങ്കൽ ആഘോഷത്തിന് ഭക്തർ എത്തിയപ്പോഴാണ് ക്ഷേത്രം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Iskcon temple in Melbourne defaced with anti-India graffiti, 3rd such attack this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.