ന്യൂയോർക് ഉൾപ്പെടെ 28 അമേരിക്കൻ നഗരങ്ങൾ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വർഷം തോറും 2 മുതൽ 10 മില്ലിമീറ്റർ വരെ നഗരങ്ങൾ താഴ്ന്നു പോകുന്നതായാണ് പഠനം. വിർജീനിയ ടെക് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. 3.4 കോടി ജനങ്ങൾ ഭീഷണിയിലാണെന്നും ഇതിൽ പറയുന്നു.
ഭൂഗർഭജലത്തിന്റെ അമിത ഉപയോഗവും കാലാവസ്ഥ വ്യതിയാനവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്നും പഠനത്തിൽ പറയുന്നു. ന്യൂയോർക്, ഷികാഗോ, സിയാറ്റിൽ, ഡെൻവർ എന്നിവിടങ്ങളിലും ടെക്സസിലെ ചില നഗരങ്ങളിലും അപകടനില കൂടുതലാണെന്നും റിപ്പോർട്ടുണ്ട്. ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.