സുഗതകുമാരി പുരസ്കാരം ഓടപ്പള്ളം ഹൈസ്കൂളിന്

വയനാട്: ജില്ലയിലെ പ്രകൃതി സൗഹൃദ ഹരിത വിദ്യാലയത്തിനുള്ള അഞ്ചാമത് സുഗതകുമാരി പുരസ്കാരത്തിന് ഓടപ്പള്ളം ഗവ:ഹൈസ്കൂൾ അർഹമായി. മെമന്‍റോയും ശില്പവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. കവയിത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്ന സുഗതകുമാരിയുടെ ഓർമക്കായി വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആന്‍റ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്നാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണ - ഹരിത ബോധവും കാർഷിക സംസ്കൃതിയുടെ അഭിമാനവും വർധിപ്പിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ, മുടങ്ങാതെ പച്ചക്കറി കൃഷി നടത്തുന്നതിലും പ്ലാസ്റ്റിക് മാലിന്യമുക്തമായി വർഷങ്ങളായി സ്കൂൾ അങ്കണം നിലനിർത്തുന്നതിലും സ്കൂൾ പരിസരം ഹരിതവൽക്കരിക്കുന്നതിലും കാണിച്ച മികവ് തുടങ്ങിയവയെ ആദരിച്ചാണ് പുരസ്കാരം ഓപ്പളളം സ്കൂളിന് നൽകാൻ തീരുമാനിച്ചത്.

ഫെബ്രുവരി മാസം 26-ാം തീയതി വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് സ്കൂൾ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത ഗോത്രകലാകാരൻ സുകുമാരൻ ചാലിഗദ്ദ പുരസ്കാരസമമ്പണം നിർവഹിക്കും. അഡ്വ. കെ. ചാത്തുക്കുട്ടി, സുമാ വിഷ്ണുദാസ് എന്നിവർ പ്രഭാഷണം നടത്തും. സുഗതകുമാരിക്കവിതകളുടെ ആലാപനവും വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. 

Tags:    
News Summary - Sugathakumari Award goes to Odapallam High School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.