ഇറാഖിൽ വീണ്ടും പാർലമെന്റ് കൈയേറി പ്രതിഷേധം

ബഗ്ദാദ്: ഇറാഖിൽ വീണ്ടും പാർല​മെന്റ് കൈയേറി ശിയാ നേതാവ് മുഖ്തദ സദർ അനുയായികൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സഭ ചേർന്നയുടൻ പാർലമെന്റ് വളഞ്ഞ് നടപടികൾ തടസ്സപ്പെടുത്തിയതിന്റെ തുടർച്ചയായാണ് നടപടി. ശനിയാഴ്ച അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിന്റെ ചുറ്റുമതിലുകൾ തകർത്തായിരുന്നു പ്രതിഷേധക്കാർ പാർലമെന്റിലെത്തിയത്. അക്രമ സംഭവങ്ങളിൽ 125 ഓളം പേർക്ക് പരിക്കേറ്റു. അഴിമതി മുക്ത ഭരണം ആവശ്യപ്പെട്ടാണ് മുഖ്തദ സദർ അനുയായികൾ നേതാവിന്റെ ചിത്രവും ദേശീയ പതാകയും വഹിച്ച് ഇരച്ചെത്തിയത്. പാർല​മെന്റ് മന്ദിരം മുഖ്തദ സദർ അനുയായികളുടെ നിയന്ത്രണത്തിലാണെന്ന് അൽജസീറ റിപ്പോർട്ട് പറയുന്നു.

ഇറാൻ അനുകൂല സഖ്യകക്ഷിയുടെ പ്രതിനിധിയായ മുഹമ്മദ് ശിയാ അൽസുദാനി എത്തുന്നതിനെതിരെയാണ് ജനം ​പ്രതിഷേധിക്കുന്നത്. ശനിയാഴ്ച വോട്ടെടുപ്പ് നടക്കേണ്ടതായിരുന്നു. നിലവിൽ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണ് സദ്റിന്‍റെ കക്ഷി. കഴിഞ്ഞ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇനിയുമായിട്ടില്ല. 

Tags:    
News Summary - Iraqi protesters storm parliament for second time in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.