മഡ്രിഡ്: ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇറാൻ ഭരണകൂടം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചെസ് താരം സാറ ഖദീമിന് സ്പാനിഷ് പൗരത്വം ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ കസഖ്സ്താനിൽ നടന്ന എഫ്.ഐ.ഡി.ഇ വേൾഡ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിലാണ് സാറ ഹിജാബ് ധരിക്കാതെ പങ്കെടുത്തത്. ഇറാനിൽ സ്ത്രീകൾ ഹിജാബ് ധരിക്കൽ നിർബന്ധമാണ്.
ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമീനിയുടെ മരണം ഇറാനിൽ ഏറെ വിവാദമുണ്ടാക്കിയിരുന്നു.
തുടർന്ന് രാജ്യത്തുടനീളം നടന്ന ഹിജാബ് കത്തിച്ചും വലിച്ചൂരിയും സ്ത്രീകൾ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കാളിയായതിൽ ഖേദിക്കുന്നില്ലെന്ന് 26കാരിയായ സാറ പറഞ്ഞു. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് സ്പെയിൻ താരത്തിന് പൗരത്വം നൽകിയതെന്ന് സ്പാനിഷ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. ജനുവരിയിലാണ് സാറ സ്പെയിനിലേക്ക് താമസം മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.