'ഏതൊരാക്രമണത്തെയും യുദ്ധമായി കണക്കാക്കും'; യു.എസിന് ഇറാന്‍റെ മുന്നറിയിപ്പ്

തങ്ങൾക്ക് നേരെയുള്ള ഏതൊരാക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്ന് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകി ഇറാൻ. ഇറാനെ ലക്ഷ്യമാക്കി അമേരിക്കയുടെ യുദ്ധ കപ്പൽ നീങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. യു.എസിന്‍റെ ആക്രമണം ചെറുക്കാൻ ഭരണകൂടം ലഭ്യമായ എല്ലാ വിഭവങ്ങളും വിനിയോഗിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.

യു.എസിന്‍റെ വിമാന വാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നുവെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ അതീവ ജാഗ്രതയിലാണ് ഇറാൻ.

ജനുവരി തുടക്കം മുതൽ ഇറാനിൽ നടന്നു വരുന്ന ഭരണ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 5,000 പേർ മരിച്ചെന്നാണ് ലഭിക്കുന്ന കണക്കുകൾ.

Tags:    
News Summary - Iran warns US's threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.