തെഹ്റാൻ: ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് യു.എസുമായി അടുത്ത ഘട്ട ചർച്ച റോമിൽ ശനിയാഴ്ച ആരംഭിക്കും. മുന്നോടിയായി ഫ്രാൻസ്, ജർമനി, യു.കെ എന്നിവയുമായി വെള്ളിയാഴ്ച ചർച്ച നടക്കും.
സാമ്പത്തിക ഉപരോധ നടപടികളിൽ ചിലത് എടുത്തുകളയാൻ തങ്ങളുടെ ആണവ പദ്ധതിയിൽ നിയന്ത്രണം വരുത്തുന്നതാകും പ്രധാന അജണ്ട. കരാർ നടപ്പായില്ലെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനെതിരെ ഉപരോധം തുടർന്നാൽ അണുവായുധം വികസിപ്പിക്കുമെന്ന് ഇറാനും പറയുന്നു. കഴിഞ്ഞ രണ്ട് റൗണ്ട് ചർച്ചകളെന്ന പോലെ റോമിലെ ചർച്ചകളിലും ഒമാൻ തന്നെയാകും മധ്യസ്ഥർ. നേരത്തെ മസ്കത്ത്, റോം എന്നിവിടങ്ങളിലാണ് നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.