തെഹ്റാൻ: ഇസ്രാലിന്റെ കുറ്റകൃത്യത്തിൽ യു.എസിനെ പങ്കാളിയായി മുദ്രകുത്തിയ ഇറാൻ, ട്രംപ് ഭരണകൂടവുമായുള്ള ഏതു ചർച്ചയും നിരസിച്ചു. ഇസ്രായേൽ ആക്രമണം നിർത്തുന്നതുവരെ ഇനി തങ്ങളുമായി ചർച്ചകൾക്ക് യു.എസിന് ഇടമില്ല എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
‘അമേരിക്ക ചർച്ചകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഉത്തരം ഇല്ല എന്നാണ്’ -അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാൻ ഇന്റർനാഷണൽ പറഞ്ഞു. ഇസ്രായേലി സൈനിക നടപടികളെക്കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഷ, അവർ ഇതിൽ ഇതിനകം തന്നെ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണിക്കുന്നുവെന്നും ‘ഇനി തെളിവിന്റെ ആവശ്യമില്ല’ എന്നും അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അത് വളർന്നുകൊണ്ടേയിരിക്കുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. ഞങ്ങൾ നിയമാനുസൃതമായ സ്വയം പ്രതിരോധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഈ പ്രതിരോധം അവസാനിക്കില്ല’ -അദ്ദേഹം പറഞ്ഞു.
അതേസമയം, ചർച്ചകൾക്ക് ഗൗരവമായി ആഹ്വാനം ചെയ്ത് അമേരിക്ക ആവർത്തിച്ച് സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് ഇറാൻ ധനമന്ത്രി ഒരു സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. എന്നാൽ, ആക്രമണം അവസാനിക്കാത്തിടത്തോളം കാലം നയതന്ത്രത്തിനും സംഭാഷണത്തിനും സ്ഥാനമില്ലെന്ന് തങ്ങൾ വ്യക്തമാക്കിയതാണെന്നും യൂറോപ്യൻ എതിരാളികളുമായി ചർച്ചക്കായി ജനീവയിൽ എത്താനിരുന്ന മുഖ്യ നയതന്ത്രജ്ഞൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.