തെഹ്റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയാളെ ഇറാൻ വധശിക്ഷക്ക് വിധേയനാക്കി. ഇസ്മയിൽ ഫെക്രിയെയാണ് ഇറാൻ വധശിക്ഷക്ക് വിധേയനാക്കിയത്.
രാജ്യത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിനൽകിയതിനാണ് ഇയാളെ വധശിക്ഷക്ക് വിധേയനക്കിയതെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജുഡീഷ്യറിയുടെ മീഡിയ സെന്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2023 ഡിസംബറിൽ ഇറാൻ സുരക്ഷാ ഏജൻസികൾ നടത്തിയ ഇന്റലിജൻസ് ഓപ്പറേഷനിലാണ് ഫെക്രി അറസ്റ്റിലായത്. അറസ്റ്റ് ചെയ്യുന്ന സന്ദർഭത്തിൽ ഇയാൾ മൊസാദിന് വിവരങ്ങൾ കൈമാറിയതായി ഇന്റലിജൻസ് കണ്ടെത്തിയെന്ന് തെഹ്റാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ സ്ഥാനങ്ങൾ, പ്രത്യേക വ്യക്തികളുടെ വിശദാംശങ്ങൾ എന്നിവ പോലുള്ള തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ ശേഖരിക്കാനും കൈമാറാനും ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഫെക്രിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് വിശകലനം നടത്തിയത്തിൽ മൊസാദിൽ നിന്നുള്ള ആളുകളുമായുള്ള ആശയവിനിമയങ്ങളും നിർദ്ദേശങ്ങളും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.