തെഹ്റാന്‍: സ്വവർഗാനുരാഗം ആരോപിച്ച് ആറ് വർഷത്തോളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് യുവാക്കളെ ഇറാൻ തൂക്കിലേറ്റിയതായി ഇവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്തു. മെഹർദാദ് കരിമ്പോർ, ഫരീദ് മുഹമ്മദി എന്നീ രണ്ട് പേരെയാണ് ഇറാൻ തൂക്കിലേറ്റിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നിവരെ അംഗീകരിക്കാന്‍ ഇറാൻ ഇതുവരെയും തയ്യാറായിട്ടില്ല. സ്വവർഗരതി ഇറാനിൽ നിയമവിരുദ്ധ പ്രവർത്തനമായാണ് കണക്കാകുന്നത്.
തെഹ്‌റാനിൽ നിന്ന് 500 കിലോമീറ്റർഅകലെയുള്ള വടക്കുപടിഞ്ഞാറൻ നഗരമായ മറാഗെയിലെ ഒരു ജയിലിൽ വെച്ചാണ് യുവാക്കളെ തൂക്കിലേറ്റിയത്. കഴിഞ്ഞ ജൂലൈയിലും മറാഗെയിൽ ഇതേ കുറ്റമാരോപിച്ച് രണ്ട് പേരെ ഇറാൻ തൂക്കിലേറ്റിയതായി റൈറ്റ്സ് ഗ്രൂപ്പ് പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 299 പേരെയാണ് ഇറാൻ തൂക്കിലേറ്റിയത്.
ഇറാൻ വധശിക്ഷ നടപ്പാക്കുന്നത് "അപകടകരമായ തോതിൽ" ഉയരുകയാണന്ന് യു.എൻ സ്വതന്ത്ര അന്വേഷകനായ ജാവൈദ് റഹ്മാൻ മനുഷ്യാവകാശ സമിതിയിൽ അഭിപ്രായപ്പെട്ടിരുന്നു. ഇറാനിയൻ നിയമപ്രകാരം, സ്വവർഗരതി, ബലാത്സംഗം, വ്യഭിചാരം, കവർച്ച, കൊലപാതകം എന്നിവ വധശിക്ഷയിലേക്ക് നയിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.