ന്യൂഡൽഹി: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഗർഭചിദ്ര ഗുളികകൾ നൽകുന്നവരുടെ പോസ്റ്റുകൾ തടയുകയോ മറയ്ക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട്. നിരവധി ഗർഭച്ഛിദ്ര ഗുളിക ദാതാക്കളുടെ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാം സസ്പെൻഡ് ചെയ്യുകയും സെർച്ചിലും ശിപാർശകളിലും പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് ദാതാക്കളെ മറയ്ക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ ഇൻസ്റ്റയും ഫേസ്ബുക്കും ഈ നീക്കങ്ങൾ കടുപ്പിച്ചതായി അബോർഷൻ ഗുളികയുടെ ദാതാക്കൾ പറഞ്ഞു. ഇത്തരം അക്കൗണ്ടുകളിൽ നിന്നുള്ള ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കം ഇനി ദൃശ്യമാകില്ല.
ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റ ഇത്തരം അക്കൗണ്ടുകളുടെ സസ്പെൻഷനും പോസ്റ്റുകളുടെ നിരോധനവും സ്ഥിരീകരിച്ചു. മെറ്റയുടെ സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഈ മാസം കമ്പനിയുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചതുമുതൽ ഇത് സൂക്ഷ്മപരിശോധനയിലാണ്. നവംബർ മുതൽ ഫേസ്ബുക്ക് അക്കൗണ്ടിൽ ചില പോസ്റ്റുകൾ നീക്കം ചെയ്യുകയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് മറയ്ക്കുകയും ചെയ്തതായി യു.എസിലെ ഏറ്റവും വലിയ ഗർഭച്ഛിദ്ര ഗുളികാ ദാതാക്കളിൽ ഒന്നായ എയ്ഡ് ആക്സസ് പറഞ്ഞു.
വിമൻ ഹെൽപ്പ് വിമൻ, ജസ്റ്റ് ദ പിൽ എന്നിവയുൾപ്പെടെ മറ്റ് അബോർഷൻ ഗുളിക ദാതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ സസ്പെൻഡ് ചെയ്തിരുന്നു.
മറ്റൊരു അബോർഷൻ ഗുളിക ദാതാവായ ഹേ ജെയ്‌നിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അടുത്തിടെ ഇൻസ്റ്റാഗ്രാം തിരയലിൽ അദൃശ്യമായിരുന്നുവെന്ന് മാർക്കറ്റിങ് നയിക്കുന്ന റെബേക്ക ഡേവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.