ഇന്ത്യൻ വംശജൻ ഡോ. സമീർ ഷാ ബി.ബി.സി ചെയർമാനാകും

ലണ്ടൻ: ഇന്ത്യൻ വംശജനായ ഡോ. സമീർ ഷാ (71) ബി.ബി.സിയുടെ പുതിയ ചെയർമാനാകും. അദ്ദേഹത്തിന്റെ നിയമനത്തിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായുള്ള സംഭാഷണം ചോർന്നതിനെ തുടർന്ന് റിച്ചാർഡ് ഷാർപ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം

. 40 വർഷത്തിലേറെയായി മാധ്യമ മേഖലയിലുള്ള സമീർ ഷായെ 2019ൽ എലിസബത്ത് രാജ്ഞി കമാൻഡർ ഓഫ് ബ്രിട്ടീഷ് എംപയർ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 1952 ജനുവരിയിൽ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ജനിച്ച സമീർ ഷാ 1960ലാണ് രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്.

ബ്രിട്ടനിലെ സ്വതന്ത്ര ടെലിവിഷൻ, റേഡിയോ കമ്പനിയായ ജൂനിപ്പർ ടി.വിയുടെ ഉടമയും സി.ഇ.ഒയുമായ അദ്ദേഹം 2007 -2010 കാലയളവിൽ ബി.ബി.സി നോൺ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു.

Tags:    
News Summary - Indian origin Dr. Samir Shah will become the chairman of the BBC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.