കോവിഡി​െൻറ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന്​ ലോകാരോഗ്യസംഘടന

ജനീവ: കോവിഡി​െൻറ ഇന്ത്യ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന്​ ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിൽ നിന്ന്​ ശേഖരിച്ച 4500 സാമ്പിളുകളിൽ ഇന്ത്യൻ വകഭേദമായ B.1.617​െൻറ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ ആറ്​ മേഖലകളിലും ജനിതക വകഭേദം സംഭവിച്ച കൊറോണ ​വൈറസി​െൻറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ഇന്ത്യക്ക്​ പുറത്ത്​ ബ്രിട്ടനിലാണ്​ ​കൊറോണ വൈറസി​െൻറ B.1.617 വകഭേദം കൂടുതൽ കണ്ടെത്തിയതെന്നും ലോകാരോഗ്യസംഘടന വ്യക്​തമാക്കി. ഇത്​ കൂടാതെ ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാ​ഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസി​െൻറ ജനിതകമാറ്റം സംഭവിച്ച വകഭേദവും ചില രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതിവേഗത്തിൽ പടരുന്നതാണ്​ കോവിഡി​െൻറ ഇന്ത്യൻ വകഭേദം. രോഗികൾ പെ​ട്ടെന്ന്​ അതീവ ഗുരുതരാവസ്ഥയിലേക്ക്​ പോകുന്നതും ഇന്ത്യൻ വകഭേദത്തി​െൻറ പ്രത്യേകതയാണ്​.

Tags:    
News Summary - Indian Covid Variant Found In 44 Countries: WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.