അക്കൗണ്ട്​ നീക്കി; ട്വിറ്ററിൽ ട്രംപിനെ പുറത്തുനിർത്തിയ ഈ ഇന്ത്യൻ വംശജ ആര്​?

വാഷിങ്​ടൺ: അമേരിക്കയെ ഞെട്ടിച്ച്​ ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപ്​ അനുകൂലികളുടെ 'ഭീകരാക്രമണ'ത്തിന്​പിന്നാലെ പ്രചോദനം നൽകിയെന്നാരോപിച്ച്​ സമൂഹമാധ്യമമായ ട്വിറ്റർ ട്രംപി​െൻറ അക്കൗണ്ട്​ മരവിപ്പിച്ചത്​ കൈയടി നേടിയിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത്​ ഒരു ഇന്ത്യൻ വംശജയാണെന്ന വാർത്ത വൈകിയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്​.

ഡോണൾഡ്​ ട്രംപി​െൻറ ട്വിറ്റർ അക്കൗണ്ട്​ എ​െ​ന്നന്നേക്കുമായി മരവിപ്പിക്കാനുള്ള തീരുമാനത്തിന്​ നേതൃത്വം കൊടുത്തത്​ ഒരു വനിത കൂടിയാണെന്നതാണ്​ ശ്രദ്ധേയം; അവരുടെ ​ വനിതയുടെ പേര്​ വിജയ ഗഡ്​ഡെയെന്നാണ്​.സമൂഹ മാധ്യമ ഭീമനായ ട്വിറ്ററി​െൻറ നിയമ, നയ, സുരക്ഷാ കാര്യ മേധാവി കൂടിയായ ഗഡ്​ഡെ തന്നെയായിരുന്നു ട്രംപിനെ വിലക്കിയ വാർത്ത പുറത്തുവിട്ടത്​. കൂടുതൽ അതിക്രമത്തിന്​ ട്രംപ്​ ട്വിറ്റർ ഉപയോഗപ്പെടുത്തുമെന്ന്​ കണ്ടായിരുന്നു നടപടി.

ഇന്ത്യയിൽ ജനിച്ച ഗഡ്​ഡെ കുഞ്ഞുനാളിലേ അമേരിക്കൻ നഗരമായ ടെക്​സസിലെത്തിയിട്ടുണ്ട്​. മെക്​സിക്കോ കടലിലെ എണ്ണ സംസ്​കരണ ശാലകളിലൊന്നിൽ കെമിക്കൽ എഞ്ചിനിയറായിരുന്നു പിതാവ്​. കുടുംബം പിന്നീട്​ താമസം മാറിയതോടെ ഹൈ സ്​കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്​ ന്യൂ ​ജഴ്​സിയിൽ. കോർണെൽ യൂനിവേഴ്​സിറ്റി, ന്യു യോർക്​ യൂനിവേഴ്​സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം. ഒരു പതിറ്റാണ്ടോളം നിയമ സ്​ഥാപനത്തിൽ ജീവനക്കാരിയായ ശേഷം 2011ലാണ്​ ട്വിറ്ററിലെത്തിയത്​.

പിന്നാമ്പുറത്ത്​ സജീവമായി നിലയുറപ്പിച്ച്​ കമ്പനിയുടെ നയകാര്യങ്ങൾ തീരുമാനിച്ച ഗഡ്​ഡെ ഒരു പതിറ്റാണ്ടിനിടെ ട്വിറ്ററി​െൻറ വളർച്ചയിൽ നിർണായക സാന്നിധ്യമാണ്​.നേരത്തെ കമ്പനി പ്രതിനിധിയായി ട്രംപിനെ കാണാൻ പോയ ഗഡ്​ഡെ പ്രധാനമ​ന്ത്രി മോദി, ദലൈലാമ തുടങ്ങിയവർ​ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്​.

ട്വിറ്ററിനു പുറമെ സ്​റ്റാർട്ടപ്പുകൾക്ക്​ സഹായമായി നിൽക്കുന്ന നിക്ഷേപ സംരംഭത്തി​െൻറ സഹ സ്​ഥാപക കൂടിയാണ്​ ഗഡ്​ഡെ.മറുവശത്ത്​, ട്വിറ്റർ അക്കൗണ്ട്​ മുടങ്ങിയ ട്രംപ്​ ഇത്രയും നാൾ ആളെക്കുട്ടാൻ ഉപയോഗപ്പെടുത്തിയ സമൂഹ മാധ്യമം നഷ്​ടപ്പെട്ടതി​െൻറ വേദന തിന്നുകഴിയുകയാണെന്നാണ്​ അങ്ങാടി സംസാരം.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.