തീരുവ തർക്കം: മോദി ബുദ്ധിമാൻ, ചർച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ -ട്രംപ്
വാഷിങ്ടൺ: ഇന്ത്യയുമായുളള തീരുവ തർക്കം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഏപ്രിൽ മുതൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമർശം.
മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങൾ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവർ മിടുക്കരാണ്. എന്നാൽ, ഈ അധിക തീരുവയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
നേരത്തെ അധിക തീരുവയിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാൽ, ഒരു പ്രശ്നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവർ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഒന്നും വിൽക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അവർ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.