ദിവസം മുഴുവൻ പട്ടിണി കിടക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ എണ്ണം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടേതിന് തുല്യമെന്ന്

ന്യൂഡൽഹി: 24 മണിക്കൂർ ഒന്നും കഴിക്കാനില്ലാതെ പട്ടിണികിടക്കേണ്ടി വരുന്ന ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ എണ്ണം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലേതിന് തുല്ല്യമാണെന്ന് പഠനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ 2019-2021ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച് ടെലിഗ്രാഫ് നടത്തിയ പഠന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

24 മണിക്കൂറിനുള്ളിൽ ഒന്നും കഴിക്കാത്ത ഇന്ത്യയിലെ ‘സീറോ ഫുഡ്’ കുട്ടികളുടെ എണ്ണം ഗിനിയ, ബെനിൻ, ലൈബീരിയ, മാലി എന്നിവിടങ്ങളിലെ നിരക്കുകളുമായി താരതമ്യപ്പെടുത്താമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഹാർവാർഡ് സർവകലാശാലയിലെ ജനസംഖ്യ ആരോഗ്യ ഗവേഷകനായ എസ്.വി സുബ്രഹ്മണ്യവും സഹപ്രവർത്തകരും നടത്തിയ പഠനം ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ‘സീറോ ഫുഡ്’ കുട്ടികളുടെ എണ്ണം 19 ശതമാനമാണെന്ന് പഠനം കണക്കാക്കുന്നു, ഗിനിയയിലെ 21.8%, മാലിയുടെ 20.5% എന്നിവയ്ക്ക് ശേഷം മൂന്നാമതാണ് ഇന്ത്യ. ബംഗ്ലാദേശ് (5.6%), പാകിസ്താൻ (9.2%), ഡിആർ കോംഗോ (7.4%), നൈജീരിയ (8.8%), എത്യോപ്യ (14.8%) എന്നിവിടങ്ങളിലെ കണക്കുകൾ വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2010 നും 2021 നും ഇടയിൽ വിവിധ സമയങ്ങളിൽ 92 താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ആരോഗ്യ സർവേകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ദക്ഷിണേഷ്യയിലാണ് ഏറ്റവും കൂടുതൽ ‘സീറോ ഫുഡ്’ കുട്ടികൾ ഉള്ളതെന്ന് പഠനം പറയുന്നു, ഏകദേശം 8 ദശലക്ഷം. ഇതിൽ 6.7 ദശലക്ഷത്തിലധികം ഇന്ത്യയിലാണ്.

Tags:    
News Summary - India Has the Highest Rate of ‘Zero-Food’ Children After Guinea and Mali says Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.