പ്രതീകാത്മക ചിത്രം

ഇസ്രായേൽ ആക്രമണം; ലബനാനിൽ നാല് ദിവസം കൊണ്ട് 77 മരണം -ആരോഗ്യമന്ത്രി

ബൈറൂത്ത്: ഇസ്രായേൽ ലബനാനിലേക്ക് നടത്തുന്ന ആക്രമണത്തിൽ 77 പേര് കൊല്ലപ്പെട്ടതായും 527 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യമന്ത്രി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് 77 കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എന്നാൽ മരിച്ചവരിൽ എത്രപേർ സാധാരണക്കാരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആക്രമണം ശക്തമായതോടെ 83,000 പേർ രാജ്യത്ത് നിന്ന് പലായനം ചെയ്തിട്ടുണ്ട്. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതാണ് നിലവിലെ സാഹചര്യത്തിന് കാരണം.

യു.എസും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും കുടുംബവും  കൊല്ലപ്പെട്ടിരുന്നു. അക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി നൽകുന്ന ഇറാൻ, ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലും യു.എസ് എംബസിയിലും നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്.

Tags:    
News Summary - Israeli attack; 77 deaths in Lebanon in four days - Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.