ന്യൂഡൽഹി: അതിർത്തി തർക്കം പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. അതിർത്തി നിർണയം സംബന്ധിച്ച് വേഗത്തിൽ പരിഹാരമുണ്ടാക്കുന്നതിന് വിദഗ്ധ സമിതിക്ക് രൂപം നൽകാനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.
ഭൗതിക അടയാളങ്ങളില്ലാതെ നിയമ, രാഷ്ട്രീയ മാർഗങ്ങളിലൂടെ അതിർത്തി നിശ്ചയിക്കലാണ് ലക്ഷ്യമിടുന്നത്. നേരിട്ടുള്ള വ്യോമഗതാഗതം എത്രയുംവേഗം പുനരാരംഭിക്കാനും കൈലാസത്തിലേക്കും മാനസസരോവറിലേക്കുമുള്ള ഇന്ത്യൻ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി. ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ സംഘടന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ലിപുലേഖ് പാസ്, ഷിപ്കി ലാ, നാഥുല പോയന്റുകളിലൂടെ അതിർത്തി വ്യാപാരം വീണ്ടും തുടങ്ങാനും തീരുമാനിച്ചു.
അതിർത്തി തർക്കത്തിന്റെ പേരിലാണ് സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്. ഇതിനു പരിഹാരം കാണാൻ അടുത്തിടെ നിരവധി ചർച്ചകൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.