ഇംറാൻ ഖാൻ

ഇംറാൻ ഖാന്റെ പാർട്ടി നേതാവ് രാജിവെച്ചു

ഇസ്‍ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടിയുടെ മുൻ സെക്രട്ടറി ജനറൽ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചു. സർക്കാർസ്ഥാപനങ്ങളുമായി ഏറ്റുമുട്ടുന്ന നയം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) നേതാവ് അസദ് ഉമർ രാജി സമർപ്പിച്ചത്.

ഒരു ദശാബ്ദം നീണ്ട പൊതുജീവിതത്തിന് വിരാമമിട്ട് രാഷ്ട്രീയം പൂർണമായി ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഫെബ്രുവരി എട്ടിന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇദ്ദേഹത്തിന്റെ രാജി പാർട്ടിക്ക് തിരിച്ചടിയാണ്. സർക്കാർസ്ഥാപനങ്ങളുമായുള്ള ഏറ്റുമുട്ടൽ രാജ്യതാൽപര്യത്തിന് നല്ലതല്ലെന്ന് അസദ് ഉമർ പറഞ്ഞു. അഴിമതിക്കേസിൽ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മേയ് ഒമ്പതിന് രാജ്യത്തുണ്ടായ കലാപത്തിന് ശേഷം നിരവധി നേതാക്കൾ പാർട്ടി വിട്ടിരുന്നു.

Tags:    
News Summary - Imran Khan's party leader resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.