ഇമ്രാൻ ഖാന്റെ അറസ്റ്റ്: പ്രക്ഷോഭം ശക്തമാക്കുമെന്ന് പി.ടി.ഐ

ഇസ്ലാമാബാദ്: ചൊവ്വാഴ്ച അറസ്റ്റിലായ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്ന് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) നേതാക്കൾ അറിയിച്ചു. പാർട്ടി ആഹ്വാന പ്രകാരം രാവിലെ 8 മണിക്ക് ഇസ്ലാമാബാദ് ജുഡീഷ്യൽ കോംപ്ലക്‌സിൽ പ്രവർത്തകർ ഒത്തുകൂടി. രാജ്യത്തിലുടനീളം പ്രതിഷേധങ്ങളും ഉപവാസങ്ങളും സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു.

അതേസമയം, പാർട്ടി ചെയർമാൻ ഇമ്രാൻ ഖാന്റെ അറസ്റ്റ് ഇസ്ലാമാബാദ് ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്ത് പാർട്ടി ഇന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പി.ടി.ഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധി ആശ്ചര്യകരമാണെന്ന് ഫവാദ് ചൗധരി പറഞ്ഞു.

ര​ണ്ടു കേ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ ചൊ​വ്വാ​ഴ്ച ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു കേ​സി​ന്റെ പേ​രി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​മാ​യ പാ​കി​സ്താ​ൻ റേ​ഞ്ചേ​ഴ്സ് കോ​ട​തി വ​ള​പ്പി​ൽ ഇം​റാ​നെ വ​ള​യു​ക​യാ​യി​രു​ന്നു.

ഇം​റാ​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും പേ​രി​ലു​ള്ള അ​ൽ ഖാ​ദി​ർ ട്ര​സ്റ്റി​ന് കോ​ടി​ക​ൾ വി​ല​യു​ള്ള സ​ർ​ക്കാ​ർ ഭൂ​മി കൈ​മാ​റി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​ഞ്ചാ​ബി​ലെ ഝ​ലം ജി​ല്ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തു​ട​ങ്ങു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ച്ച അ​ൽ​ഖാ​ദി​ർ ട്ര​സ്റ്റി​ന് ഭൂ​മി കൈ​മാ​റി​യ ഇ​ന​ത്തി​ൽ ദേ​ശീ​യ ഖ​ജ​നാ​വി​ന് ശ​ത​കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കേ​സ്. 

Tags:    
News Summary - Imran Khan's Party Calls For Islamabad Gathering Amid Protests Over Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.