ഇമ്രാൻ ഖാന്റെ ജയിൽ സുരക്ഷക്കായി പ്രതിമാസ ചെലവ് 12 ലക്ഷം രൂപ

ഇസ്‍ലാമാബാദ്: റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിൽ സുരക്ഷാ നടപടികൾക്കായി പ്രതിമാസ ബില്ല് 12 ലക്ഷം പാകിസ്താൻ രൂപയിലധികം ചെലവു വരുന്നതായി ജയിൽ സൂപ്രണ്ട് ലാഹോർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ പ്രത്യേക സുരക്ഷാ നടപടികൾക്കായാണ് ഇത്രയും തുക ചെലവഴിക്കുന്നത്.

71 കാരനായ ഇമ്രാൻ ഖാന് നൽകിയിട്ടുള്ള സൗകര്യങ്ങളിൽ പ്രത്യേക സി.സി.ടി.വി കാമറ സംവിധാനവും സ്ഥാപിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ഭക്ഷണം ഒരു അസിസ്റ്റൻ്റ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേക അടുക്കളയിലാണ് തയ്യാറാക്കുന്നത്. തുടർന്ന് മെഡിക്കൽ ഓഫീസറോ ഡെപ്യൂട്ടി സൂപ്രണ്ടോ വിളമ്പുന്നതിന് മുമ്പ് പരിശോധിക്കുകയും ചെയ്യുന്നതായും പാകിസ്താൻ ദിനപത്രമായ ദി എക്സ്പ്രസ് ട്രിബ്യൂണിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഇമ്രാൻ ഖാന് വൈദ്യസഹായം നൽകുന്നത്. സൈഫർ, തോഷഖാന കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇമ്രാൻ ഖാൻ ജലിലിലാണ്.

Tags:    
News Summary - Imran Khan's jail security costs Rs 12 lakh per month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.