വായ്പ തിരിച്ചടവ്: ശ്രീലങ്കക്ക് വൻ ഇളവുമായി ഐ.എം.എഫ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറാനാകാതെ ഉഴറുന്ന ശ്രീലങ്കക്ക് 34.4 കോടി ഡോളറിന്റെ വായ്പ തിരിച്ചടവ് ഇളവ് അനുവദിച്ച് അന്താരാഷ്ട്ര നാണയനിധി.

അതോടെ, ഇത്രയും തുക രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‍കാരങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും. സാമ്പത്തിക, ഭരണ പ്രതിസന്ധി ഒന്നിച്ചുവന്നതിനെ തുടർന്ന് 2022ൽ 4600 കോടി ഡോളറിന്റെ വായ്പ തിരിച്ചടവ് അവധി തെറ്റി ശ്രീലങ്ക കുരുക്കിലായിരുന്നു. ഇതിന്റെ തുടർച്ചയായി അന്താരാഷ്ട്ര നാണയനിധിയുമായി 300 കോടി ഡോളർ തിരിച്ചടവിന് അവധി നീട്ടിയെടുത്തു.

ഇളവു​കൾ വെട്ടിക്കുറച്ചും നികുതി കൂട്ടിയും കടുത്ത സാമ്പത്തിക പരിഷ്‍കാരങ്ങളാണ് പിന്നീട് രാജ്യത്ത് നടപ്പാക്കിയത്. പുതിയ പ്രസിഡന്റ് അനുര കുമാര ദിസ്സനായകക്കു കീഴിലും ഇതേ നയം തുടരുകയാണ്.

Tags:    
News Summary - Loan repayment: IMF offers huge relief to Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.