ഇസ്രായേൽ തുറമുഖ നഗരം അഷ്‌ദോദിലേക്ക് റോക്കറ്റാക്രമണം

തെൽ അവീവ്: ഗസ്സയിൽ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ ഇസ്രായേൽ നഗരമായ അഷ്‌ദോദിലേക്ക് റോക്കറ്റാക്രമണം. അഷ്‌ദോദിലേക്ക് രണ്ട് റോക്കറ്റുകൾ വിക്ഷേപിക്കപ്പെട്ടതായി ഇസ്രായേൽ സൈന്യം (ഐ.ഡി.എഫ്) പറയുന്നു. വടക്കൻ ഗസ്സ മുനമ്പിൽനിന്നാണ് തങ്ങളുടെ തുറമുഖ നഗരത്തിലേക്ക് റോക്കറ്റുകൾ വന്നതെന്നും ഐ.ഡി.എഫ് ആരോപിക്കുന്നു.

ഒരു റോക്കറ്റ് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. രണ്ടാമത്തേത് തുറന്ന പ്രദേശത്ത് പതിച്ചു. ഏപ്രിൽ ആറിനുശേഷം അഷ്‌ദോദിൽ ആദ്യമായാണ് ആക്രമണം നടക്കുന്നത്. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


Tags:    
News Summary - IDF says Two rockets fired at Ashdod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.