Posted On
date_range Updated On
date_range ഇസ്രായേലിന് വീണ്ടും യു.എസ് ആയുധങ്ങൾ
വാഷിങ്ടൺ: ഇറാനുമേൽ ആക്രമണ ഭീതി ഉരുണ്ടുകൂടിയതിനിടെ, ഇസ്രായേലിന് 667 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകി യു.എസ്. വെള്ളിയാഴ്ച യു.എസ് കോൺഗ്രസ് അംഗീകരിച്ച ഇടപാടിൽ, സൗദി അറേബ്യക്ക് 900 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 30 അപ്പാച്ചെ ഹെലികോപ്ടറും അനുബന്ധ ഉപകരണങ്ങളുമാണ് ഇസ്രായേലിന് നൽകുന്നത്.
730 പാട്രിയറ്റ് മിസൈലുകളടക്കമാണ് സൗദിക്ക് നൽകുന്നതെന്നും നാറ്റോക്ക് പുറത്തുള്ള തങ്ങളുടെ പ്രധാന സഖ്യകക്ഷി രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതാണ് ഇടപാടെന്നും യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.