ബാക്കൂ: അയൽരാജ്യമായ ഇറാനെതിരായ സൈനിക പ്രവർത്തനങ്ങൾ നടത്താൻ അസർബൈജാൻ ഒരിക്കലും തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ജെയ്ഹുൻ ബൈറമോവ്. ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ബൈറമോവ് ഫോൺ സംഭാഷണം നടത്തിയെന്നും അസർബൈജാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ സമീപകാല സംഘർഷങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ബൈറമോവ് പറഞ്ഞു. ഇറാനിലും അതിന്റെ ചുറ്റുമുള്ള പ്രദേശത്തും അസ്ഥിരതയിലേക്ക് നയിച്ചേക്കാവുന്ന നടപടികളിൽ നിന്നും വാചാടോപങ്ങളിൽ നിന്നും എല്ലാ കക്ഷികളും വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകത അസർബൈജാൻ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും മാത്രം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.