ഇസ്രായേൽ നയതന്ത്രപ്രതിനിധിയെ പുറത്താക്കി ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബർഗ്: ഇസ്രായേൽ നയതന്ത്രപ്രതിനിധിയെ പുറത്താക്കി ദക്ഷിണാഫ്രിക്ക. വിദേശകാര്യമന്ത്രാലയമാണ് നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ വിവരം അറിയിച്ചത്. ദക്ഷിണാ​ഫ്രിക്കയുടെ പരമാധികാരത്തെ ബാധിക്കുന്ന വിധം പെരുമാറിയതിനാണ് നടപടി.

ഇസ്രായേൽ എംബസിയുടെ ചുമതലയിലുള്ള നയതന്ത്രപ്രതിനിധിയായ അരിയെൽ സെയിഡ്മാന് രാജ്യം വിടാൻ 72 മണിക്കൂർ സമയം അനുവദിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർത്തിയതും രാജ്യത്തെ അറിയിക്കാതെ ഇസ്രായേൽ പ്രതിനിധികളെ ദക്ഷിണാഫ്രിക്കയിൽ എത്തിച്ചതും അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് റി​പ്പോർട്ട്.

ഇത് വിയന്ന കൺവെൻഷന്റെ ഉൾപ്പടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ദക്ഷിണാഫ്രിക്ക ഇസ്രായേൽ നയതന്ത്ര പ്രതിനിധിക്കെതിരെ നടപടിയെടുത്തത്. സംഭവത്തിന് പിന്നാലെ മുതിർന്ന ദക്ഷിണാഫ്രിക്കൻ നയതന്ത്ര പ്രതിനിധി ഷൗൻ എഡ്വേഡിനോട് 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഇസ്രായേൽ നിർദേശിച്ചു. നേരത്തെ ഫലസ്തീനിൽ ഇസ്രായേൽ ​നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ച് രാജ്യമാണ് ദക്ഷിണാഫ്രിക്ക. 

Tags:    
News Summary - South Africa orders expulsion of Israeli envoy, declared persona non grata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.