ട്രക്കുകളിൽ ഗസ്സയിലെത്തിയ അവശ്യവസ്തുക്കളടങ്ങിയ പെട്ടികളിലൊന്ന് ലഭിച്ച പെൺകുട്ടിയുടെ സന്തോഷം
ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തുരങ്കത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്കും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായും സൈന്യം പറഞ്ഞു. ഗസ്സയിലുടനീളം കനത്ത പോരാട്ടം തുടരുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ജബലിയയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. കമാൽ അദ്‌വാൻ ആശുപത്രിയിൽ 60 മൃതദേഹങ്ങളാണ് എത്തിയതെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും ആശുപത്രി ഡയറക്ടർ പറയുന്നു.
ഒക്ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിൽനിന്നുമായി ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളുടെ എണ്ണം 8,680 ആയി. കമീഷൻ ഓഫ് ഡീറ്റെയ്നീസ് ആൻഡ് എക്സ് ഡീറ്റെയ്നീസ് അഫയേഴ്സും ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി. കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യു.എൻ.ആർ.ഡബ്ല്യു.എ മേധാവിയുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സഫാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.