ഡോളിക്കൊപ്പം പ്രഫ. ഇയാൻ വിൽമുട്ട്
ലണ്ടൻ: ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം അറിയിച്ചത്. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു.
1996 -ലാണ് ഇയാൻ വിൽമുട്ടിന്‍റെ നേതൃത്വത്തിലെ സംഘം ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ സൃഷ്ടിച്ചത്. എഡിൻബർഗിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഇയാൻ വിൽമുട്ടിന്റെ പഠനങ്ങളാണ് മൂലകോശ ഗവേഷണത്തിന് അടിത്തറയിട്ടത്. ഡോളിയുടെ സൃഷ്ടി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നു.
1944ൽ ഇംഗ്ലണ്ടിലായിരുന്നു ജനനം. നോട്ടങ്ഹാം സർവകലാശാലയിലും കേംബ്രിഡ്ജ് സർവകലാശാലയിലുമായിരുന്നു പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.