തെഹ്റാൻ: ആണവായുധം നിർമിക്കാനാവശ്യമായ യുറേനിയം ശേഖരം ഇറാൻ വർധിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി. ആണവായുധം നിർമിക്കാനുള്ള എല്ലാ സൗകര്യവും ഇറാനുണ്ടെന്നും അവരത് പ്രവർത്തന സജ്ജമാക്കുകയാണെന്നും ഐ.എ.ഇ.എ മേധാവി റഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. ഇക്കാര്യം ഐ.എ.ഇ.എ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇന്റർനാഷൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ടാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച സംവാദത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ഗ്രോസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.