മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ച് കൊന്നതിന് പിന്നാലെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാവുന്നു

തെൽ അവീവ്: മുന്ന് ബന്ദികളെ അബദ്ധത്തിൽ ഇസ്രായേൽ സേന വെടിവെച്ച് കൊന്നതിന് പിന്നാലെ ഹമാസിന്റെ തടവിലുള്ള മുഴുവൻ പേരെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ബന്ദികളുടെ മോചനം ഉടൻ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകി വലിയ പ്രതിഷേധമാണ് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ അരങ്ങേറിയത്.

കാപ്ലാൻ ജംങ്ഷനിൽ റോഡ് ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാൻ കിരയയിലെ ഇസ്രായേൽ പ്രതിരോധസേനയുടെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. നമ്മുടെ സമയം തീരുകയാണെന്നും ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അവസാനത്തെ ബന്ദിയും മോചിപ്പിക്കപ്പെടുന്നത് വരെ യുദ്ധത്തിൽ വിജയമുണ്ടാവില്ലെന്നും അവർ പറഞ്ഞു.

ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നിരുന്നു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ശു​ജാ​ഇ​യ്യ​യി​ലെ പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് എ​ത്തി​യെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​യു​ന്ന മൂ​ന്നു പേ​രാ​ണ് വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മ​ത്തി​ന് എ​ത്തി​യ​വ​രെ​ന്ന് സം​ശ​യി​ച്ച് മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യും സേ​ന വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ നേ​ര​ത്തെ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് നി​ർ ആ​മി​ലെ തൊ​ഴി​ൽ സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​വ​രെ ഹ​മാ​സ് റാ​ഞ്ചി​യി​രു​ന്ന​ത്. വെ​ടി​വെ​ച്ചു​കൊ​ന്ന ശേ​ഷം സം​ശ​യം വ​ന്ന​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് ഡാ​നി​യ​ൽ ഹ​ഗാ​രി പ​റ​ഞ്ഞു. ബ​ന്ദി​ക​ളെ ഹ​മാ​സ് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നും അ​ത​ല്ല, ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി ഹ​ഗാ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ഉ​ത്ത​​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യും ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Hundreds march in Tel Aviv demanding hostage deal after IDF killed 3 in tragic error

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.