ഇസ്ലാമാബാദ്: പഞ്ചാബ് സംസ്ഥാന അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തിനു പിന്നാലെ ദേശീയ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ സമ്മർദവുമായി ഇംറാൻ ഖാൻ. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മേഖലയിലാണ് 20 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.
അവിശ്വാസ പ്രമേയത്തിലൂടെ നേരത്തെ പ്രധാനമന്ത്രിപദത്തിൽനിന്ന് പുറത്താക്കപ്പെട്ട ഇംറാന്‍ അഭിമാന പോരാട്ടമായിരുന്ന ഇവിടെ 20ൽ 15ഉം പിടിച്ച് തന്റെ തഹ്രീകെ ഇൻസാഫ് കക്ഷി അധികാരം ഉറപ്പിച്ചു. പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ കക്ഷിക്ക് നാലും സ്വതന്ത്രന് ഒന്നും സീറ്റ് ലഭിച്ചു. ഇതോടെ, താത്കാലിക ചുമതലയിലുണ്ടായിരുന്ന ശഹ്ബാസ് ശരീഫിന്റെ പുത്രൻ ഹംസ ശരീഫിന് പദവി ഒഴിയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.