വാഷിങ്ടൺ: അറ്റ്ലാന്റയുടെ പ്രാന്തപ്രദേശത്തുള്ള ലോറൻസ്‍വില്ലെ നഗരത്തിലെ വീട്ടിൽ മക്കളുടെ സാന്നിധ്യത്തിലാണ് വിജയ് കുമാർ ഭാര്യയെയും അവരുടെ ബന്ധുക്കളെയും വെടിവെച്ചുകൊലപ്പെടുത്തിയത്. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൺമുന്നിൽ അമ്മയും മറ്റുള്ളവരും വെടിയേറ്റു പിടഞ്ഞുവീഴുന്നത് കണ്ടപ്പോൾ ആ കുട്ടികൾ രക്ഷപ്പെടാനായി അലമാരയുടെ അടുത്തേക്ക് ഓടി. അതിലൊരു കുട്ടി പൊലീസിലേക്കുള്ള 911 നമ്പർ ഡയൽ ചെയ്തു. പൊലീസെത്തി പരീശോധിച്ചപ്പോഴാണ് വീട്ടിൽ നാലുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വിജയ് കുമാറിന്റെ ഭാര്യ മീനു ദോഗ്ര(43), ഗൗരവ് കുമാർ(33), നിധി(37), ഹരീഷ് ചന്ദർ(38)എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ കുട്ടികൾക്ക് പരിക്കില്ല. കുടുംബാംഗങ്ങളിലൊരാളാണ് അവരെ മറ്റൊരിടത്തേക്ക് മാറ്റിയത്.
51കാരനായ വിജയ കുമാറിനെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.