113 തടവുകാരെ മോചിപ്പിച്ച് ഹൂതികൾ

സൻആ: യമനിലെ ഹൂതികൾ 113 തടവുകാരെ നിരുപാധികം വിട്ടയച്ചതായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു. സൗദി പിന്തുണയുള്ള യമൻ ഔദ്യോഗിക സേനയും ഇറാൻ പിന്തുണക്കുന്ന ഹൂതികളും തമ്മിൽ 2014 മുതൽക്കുണ്ടായ യമൻ ആഭ്യന്തര സംഘർഷത്തിൽ ആയിരക്കണക്കിനാളുകളെ ഇരുപക്ഷവും പിടികൂടി യുദ്ധത്തടവുകാരാക്കിയിരുന്നു.

റെഡ് ക്രോസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളുടെ ഫലമായി കഴിഞ്ഞ വർഷം ഏപ്രിലിൽ 800ലേറെ തടവുകാരെ മോചിപ്പിച്ചിരുന്നു. ഇറാനും സൗദിയും തമ്മിൽ ബന്ധം മെച്ചപ്പെട്ടത് യമനിൽ സമാധാനം സ്ഥാപിക്കാൻ സഹായകമായി. 

Tags:    
News Summary - Houthis free 113 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.