ഇസ്രായേലിലേക്ക് ‘ഫലസ്തീൻ മിസൈൽ’ തൊടുത്ത് ഹൂതികൾ

സൻആ: ഇസ്രായേലിലെ ഈലാത്ത് തുറമുഖത്തേക്ക് പുതിയ മിസൈൽ തൊടുത്തുവിട്ട് ഹൂതി വിമതർ. ഖര ഇന്ധന മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

എന്നാൽ, നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ടില്ല. പോർമുനയിൽ ഫലസ്തീൻ കഫിയയുടെ ചിത്രമുള്ള മിസൈലാണ് തൊടുത്തത്. ദ്രവ ഇന്ധനം മിസൈലുകളാണ് ഹൂതികൾ ഇതുവരെ ഉപയോഗിച്ചിരുന്നത്. അടുത്തിടെ ഇത്തരത്തിലുള്ള ദ്രവ ഇന്ധന മിസൈൽ ഹൂതികൾ വിക്ഷേപിക്കുന്നതിന് മുമ്പുതന്നെ അമേരിക്കൻ സേന ആക്രമണത്തിൽ നശിപ്പിച്ചിരുന്നു.

എന്നാൽ വേഗത്തിൽ സജ്ജീകരിക്കാനും തൊടുക്കാനും കഴിയുന്നവയാണ് ഖര ഇന്ധന മിസൈലുകൾ. പ്രാദേശികമായി നിർമിച്ചതാണ് ‘ഫലസ്തീൻ മിസൈൽ’ എന്നാണ് ഹൂതികളുടെ അവകാശവാദം. 

Tags:    
News Summary - Houthis fired a 'Palestinian missile' at Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.