കിഗാലി: റുവാൻഡയിൽ 1994ൽ നടന്ന വംശീയ കൂട്ടക്കൊലയുടെ കഥപറയുന്ന പ്രശസ്ത ഹോളിവുഡ് ചിത്രം 'ഹോട്ടൽ റുവാൻഡ'യിൽ അനശ്വരനാക്കപ്പെട്ട രാഷ്ട്രീയ നേതാവും ഹോട്ടൽ മാനേജറുമായിരുന്ന പോൾ റുസെസ്ബാഗീനക്കെതിരെ ഭീകരക്കുറ്റം. റുവാൻഡയിലെ കോടതിയാണ് 'ഭീകരാക്രമണങ്ങളിൽ' പങ്കുണ്ടെന്ന് വിധിച്ചത്.
ദുബൈയിൽനിന്ന് മടങ്ങുന്നതിനിടെ റുവാൻഡൻ അധികൃതർ 2020ൽ അറസ്റ്റ് ചെയ്ത പോൾ റുസെസ്ബാഗീനക്കെതിരെ രാജ്യത്ത് നിരവധി കേസുകൾ നിലവിലുണ്ട്. നിലവിലെ ഭരണകൂടത്തിെൻറ കടുത്ത വിമർശകനായ അദ്ദേഹം രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്തിയ സംഘടനയുടെ സ്ഥാപകനും ഇവക്ക് സാമ്പത്തിക സഹായം നൽകിയയാളുമാണെന്ന് കോടതി പറഞ്ഞു.
2004ൽ ഇറങ്ങിയ 'ഹോട്ടൽ റുവാൻഡ'യിൽ വംശീയകൂട്ടക്കൊലയിൽ നിരവധി പേർക്ക് രക്ഷയാകുന്ന ഹോട്ടലിെൻറ മാനേജറായി പോൾ റുസെസ്ബാഗീനയെ അവതരിപ്പിക്കുന്നത് ഹോളിവുഡ് നടൻ ഡോൺ ചീഡ്ൽ ആയിരുന്നു. റുവാൻഡയിൽ അനുകൂലമായും എതിർത്തും വൻ കോലാഹലമുണ്ടാക്കിയ സിനിമയാണിത്. സംഭവത്തോടെ വീര പരിവേഷം ലഭിച്ച പോൾ റുസെസാബാഗിന ലോകമെങ്ങും ഇൗ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ബെൽജിയൻ പൗരത്വമുള്ള ഇദ്ദേഹം യു.എസിലായിരുന്നു അടുത്തിടെ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.