തെക്കൻ ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് ബാക്കിയുള്ളത് -ലോകാരോഗ്യ സംഘടന

ഗസ്സ: തെക്കൻ ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് ബാക്കിയുള്ളതെന്ന് ലോകാരോഗ്യ സംഘടന. റഫ അതിർത്തിയുടെ നിയന്ത്രണം ഇസ്രായേൽ പിടിച്ചെടുത്തതോടെ ഇന്ധനം എത്തിക്കാനുള്ള സാധ്യതകളും ഇല്ലാതായിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടനയുടെ തലവൻ ടെ​ഡ്രോസ് അദാനോം ഗീബർസിയൂസാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

അതിർത്തി അടച്ചത് മൂലം ഇന്ധനം കൊണ്ടുവരുന്നതിന് യു.എന്നിന് തടസം നേരിടുകയാണ്. ഇന്ധനമില്ലെങ്കിൽ ഗസ്സയിലെ എല്ലാ മാനുഷിക പ്രവർത്തനങ്ങളും നിലക്കും. അതിർത്തി അടക്കൽ ഗസ്സക്കുള്ള സഹായവിതരണ​ത്തേയും ബാധിച്ചുവെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം റ​ഫ അ​തി​ർ​ത്തി വ​ഴി ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ ഇ​സ്രാ​യേ​ലി യു​ദ്ധ ടാ​ങ്കു​ക​ൾ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. നി​ര​വ​ധി ഹ​മാ​സ് പോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യും ഭൂ​ഗ​ർ​ഭ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും ഇ​സ്രാ​യേ​ലി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. ഹ​മാ​സി​ന്റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ ഖ​സ്സം ബ്രി​ഗേ​ഡും അ​ൽ ഖു​ദ്സ് ബ്രി​ഗേ​ഡും ക​ന​ത്ത ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തു​ന്നു​ണ്ട്. സു​ര​ക്ഷി​ത സ്ഥാ​നം തേ​ടി അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം തു​ട​രു​ക​യാ​ണ്.

അ​തി​നി​ടെ, ഹ​മാ​സ് റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ ആ​റ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ട​ച്ച ക​റം അ​ബൂ​സാ​ലം അ​തി​ർ​ത്തി തു​റ​ക്കാ​ൻ ഇ​സ്രാ​യേ​ൽ തീ​രു​മാ​നി​ച്ചു. നേരത്തെ റഫയിൽ അധിനിവേശം നടത്തുകയാണെങ്കിൽ ഇസ്രായേലിനുള്ള ആയുധ വിതരണം നിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.

Tags:    
News Summary - Hospitals in south Gaza running out of fuel, WHO warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.