41 വർഷം കാട്ടിൽ കഴിഞ്ഞ 'യഥാർഥ ടാർസൻ' നാട്ടിലെത്തി 8 വര്‍ഷത്തിനു​ള്ളിൽ അർബുദം ബാധിച്ച് മരിച്ചു

ഹാനോയ്​ (വിയറ്റ്​നാം): പുറംലോകവുമായി ബന്ധപ്പെടാതെ 41 വർഷം കാട്ടിൽ കഴിഞ്ഞ 'യഥാർഥ ടാർസൻ' ​ഹൊ വാൻ ലാങ്​ അന്തരിച്ചു. 52 വയസായിരുന്നു. എട്ടുവർഷമായി നാഗരിക ജീവിതം നയിക്കുന്ന ലാങ്​ അർബുദബാധയെ തുടർന്നാണ്​ വിടവാങ്ങിയത്​. ആധുനിക ജീവിതം തുടങ്ങിയ ശേഷം ഭക്ഷണ രീതികളു​ം ജീവിതശൈലിയിൽ വന്ന മാറ്റവും ​രോഗബാധയിലേക്ക്​ നയി​െച്ചന്നാണ്​​ ഡോക്​ടർമാർ വിലയിരുത്തുന്നത്​.


1972ലെ വിയറ്റ്​നാം യുദ്ധത്തിനിടെ അമേരിക്കൻ ബോംബിങ്ങിൽ അമ്മയെയും രണ്ട്​ കൂ​ടപ്പിറപ്പുകളെയും നഷ്​ടപ്പെട്ടതിന്​ പിന്നാലെയാണ്​ ഹോ വാൻ ലാങ് അച്ഛൻ ഹോ വാൻ തൻഹിനും ചേട്ടനുമൊപ്പം​ കാടുകയറിയത്​. ക്വാങ്​ ങായ്​ പ്രവിശ്യയിലെ രായ്​ ടാര ജില്ലയിലെ വനത്തിലാണ്​ ഇവർ കഴിഞ്ഞ്​ വന്നിരുന്നത്​.​ കമ്യൂണിസ്റ്റ്​ പട്ടാളക്കാരനായിരുന്നു തൻഹ്​.


നാല്​ പതിറ്റാണ്ടിനിടെ വെറും അഞ്ച്​ മനുഷ്യൻമാരെ മാത്രമായിരുന്നു​ ഇവർ കണ്ടുമുട്ടിയത്​. കണ്ട മാത്രയിൽ തന്നെ ഓടി മറയുകയും ചെയ്​തു. കാട്ടിൽ നിന്ന്​ ​കനികളും കാട്ടു മൃഗങ്ങളെയും ഭക്ഷണമാക്കിയും സ്വന്തമായി കുടിലൊരുക്കിയും മറ്റുമാണ്​ മൂവരും ജീവിച്ചുപോന്നത്​.


ലാങി​െൻറ പിതാവിന്​ സാമൂഹിക ജീവിത ഘടനയെ ഭയമായിരുന്നു. വിയറ്റ്​നാം യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ്​ അദ്ദേഹം കരുതിയിരുന്നത്​. 2013ൽ പ്രായാധിക്യത്താൽ ചികിത്സക്കായാണ്​ തൻഹും മക്കളും നാട്ടിലേക്കെത്തിയത്​. ആൽവരോ സെറെസോ എന്ന ഫോ​ട്ടോഗ്രാഫർ ഇവരെ ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന്​ സമീപത്തെ ഒരു ഗ്രാമത്തിലേക്ക്​ പുനരധിവസിപ്പിച്ചു. വൈകാതെ അച്ഛൻ മരിച്ചു. 2017ൽ അജ്ഞാത രോഗം ബാധിച്ച്​ ചേട്ടനും മരിച്ചതോടെ ലാങ്​ ഒറ്റക്കായി.


കാട്ടിൽ നിന്ന്​ നാട്ടിലേക്കെത്തിയ ആദ്യ വർഷം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ലാങ്​ കുറച്ച്​ സമയമെടുത്തു. പുതിയ ജീവിത രീതിയില്‍ ലാങ്​ സംസ്കരിച്ച ഭക്ഷണം കഴിക്കാന്‍ തുടങ്ങി. പലപ്പോഴും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പുകവലി ആരംഭിച്ചു. ആധുനീക ജീവിതം ലാങിന്‍റെ ആരോഗ്യം തകര്‍ത്തു. ഇതൊക്കെയാണ്​ അർബുദ ബാധയിലേക്ക്​ നയിച്ചത്​. 

Tags:    
News Summary - Ho Van Lang described as 'real-life Tarzan' dies due to cancer after 8 years modern life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.