യു.എസിൽ കനത്ത മഴയും വെള്ളപ്പൊക്കവും: കെന്റക്കിയിൽ ഒരു മരണം; ജാഗ്രതാ മുന്നറിയിപ്പുമായി സംസ്ഥാനങ്ങൾ

വാഷിംങ്ടൺ: തെക്കുകിഴക്കൻ യു.എസിൽ കനത്ത മഴയും അപകടകരമായ വെള്ളപ്പൊക്കവും. കെന്റക്കിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇവിടെ ക്ലേ കൗണ്ടിയിൽ വെള്ളപ്പൊക്കത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മറ്റൊരാളെ കാണാതായെന്നും റിപ്പോർട്ടുണ്ട്.

ഗവർണർ ആൻഡി ബെഷിയർ കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി കാറുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്. ഇവിടെ ഞായറാഴ്ച വരെ വെള്ളപ്പൊക്കം തുടർന്നേക്കും.

ടെന്നസി, അർക്കൻസാസ് എന്നിവക്കൊപ്പം രണ്ട് സംസ്ഥാനങ്ങളും വെള്ളപ്പൊക്ക മുന്നറിയിപ്പിലാണ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിവാസികളോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകി.

വടക്കുകിഴക്കൻ ഭാഗങ്ങളിൽ വാരാന്ത്യ മഞ്ഞുവീഴ്ചയും മിസിസിപ്പി താഴ്‌വരയിലെ ചുഴലിക്കാറ്റ് ഭീഷണിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വെർജീനിയയിലെ റോഡുകൾ മണ്ണിടിച്ചിലിൽ തടസ്സപ്പെട്ടു. പടിഞ്ഞാറൻ വിർജീനിയ ഗവർണർ പാട്രിക് മോറിസെ ശനിയാഴ്ച രാത്രി തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക അധികാരികളെ സഹായിക്കാൻ സംസ്ഥാനത്തെ സന്നാഹങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകി.

Tags:    
News Summary - Heavy rains, floods hit Southeast US; Kentucky reports one dead, states issue warnings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.