ഹോ​​ങ്കോങ്ങിൽ ജനാധിപത്യ വാദിയായ ഗായകൻ അഴിമതിക്കേസിൽ അറസ്​റ്റിൽ

ഹോ​ങ്കോങ്​: ഹോ​ങ്കോങ്ങി​ൽ​ ജനാധിപത്യപോരാട്ടങ്ങളെ പിന്തുണക്കുന്ന പ്രശസ്​ത ഗായകനും മനുഷ്യാവകാശ പ്രവർത്തകനുമായ ആൻറണി വോങ്ങിനെതിരെ അഴിമതിക്കുറ്റം ചുമത്തി. 2018ലെ തെരഞ്ഞെടുപ്പ്​ റാലിയിൽ അഴിമതി നടത്തിയെന്നാണ്​ ഹോ​ങ്കോങ് അഴിമതിവിരുദ്ധ വാച്ച​്​ഡോഗി​െൻറ ക​ണ്ടെത്തൽ.

പ്രചാരണ റാലിക്കിടെ വോങ്​ രണ്ട്​ പാട്ടുകൾ പാടി. അവസാനം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്​ഥാനാർഥിക്ക്​ വോട്ട്​ ചെയ്യണമെന്ന്​ ജനങ്ങളോട്​ അഭ്യർഥിക്കുകയും ചെയ്​തു. ഇത്​ തെരഞ്ഞെടുപ്പ്​ ചട്ടത്തിന്​ വിരുദ്ധമാണെന്ന്​ സമിതി വിലയിരുത്തി. കുറ്റക്കാരനെന്ന്​ തെളിഞ്ഞാൽ ഏഴു വർഷം വരെ തടവും 64000 ഡോളർ പിഴയും ചുമത്തും.

Tags:    
News Summary - He Sang 2 Songs at an Election Rally. Hong Kong Says He Violated the Law.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.