ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ റഫയിലെ അൽ-നജ്ജാർ ആശുപത്രിയിൽ [ഫോട്ടോ: അനഡോലു]

കൊന്ന് മതിയായില്ലേ? -റഫ ആക്രമണത്തിനെതിരെ ഗുട്ടെറസ്

യുനൈറ്റഡ് നേഷൻസ്: ഇത്രയധികം സാധാരണക്കാരെ കൊന്നിട്ടും നശിപ്പിച്ചിട്ടും മതിയായില്ലേയെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അ​ന്റോണിയോ ഗുട്ടെറസ്. വീടുകൾ നഷ്ടപ്പെട്ട 14 ലക്ഷം ഫലസ്തീനികൾ അഭയം പ്രാപിച്ച റഫക്ക് നേരെയുള്ള ആക്രമണം രാഷ്ട്രീയ വിപത്തും മാനുഷിക ദുരന്തവുമാകുമെന്ന് അദ്ദേഹം ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.

“ഒക്‌ടോബർ 7ന് ഹമാസ് ഭീകരാക്രമണത്തിൽ 1,100-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു, ഗസ്സയിൽ 34,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. എന്നിട്ടും ഈ കണ്ടതൊന്നും മതിയായില്ലേ? സാധാരണക്കാർ കൂട്ടമരണവും നശീകരണവും അനുഭവിച്ചത് ​മതിയായില്ലേ? റഫയ്ക്ക് നേരെയുള്ള ആക്രമണം മാനുഷിക ദുരന്തമായിരിക്കും. ​അബദ്ധം ചെയ്യരുത്’ -ഗുട്ടെറസ് പറഞ്ഞു.

ഇതിനകം ക്ഷാമം പിടിപെട്ട ഗസ്സയിലേക്ക് ആവശ്യമായ സഹായ സാമഗ്രികൾ എത്തിക്കാൻ, ഇസ്രായേൽ അടച്ച അതിർത്തികൾ ഉടൻ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മനുഷ്യ ജീവിതം അതീവ ഗുരുതരാവസ്ഥയിലായ ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള റഫ, കെരം ശോലോം അതിർത്തികൾ അടച്ചുപൂട്ടുന്നത് കടുത്ത ദോഷം സൃഷ്ടിക്കും. അവ ഉടൻ തുറക്കണം” -ഗുട്ടെറസ് ആവശ്യപ്പെട്ടു. 

Tags:    
News Summary - ‘Haven’t civilians suffered enough death and destruction?’ Guterres asks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.