എച്ച് വൺ ബി വിസ ഫീസ് വർധനവ് പുതിയ അപേക്ഷകൾക്ക് മാത്രം; നിലവിൽ വിസയുള്ളവർക്ക് ബാധകമാവില്ല

വാഷിങ്ടൺ: എച്ച് വൺ ബി വിസ ഫീസ് 1 ലക്ഷം ഡോളറാക്കി ഉയർത്തിയ തീരുമാനം പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂ എന്ന് വ്യക്തമാക്കി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ്. ഇതിനോടകം വിസക്ക് അപേക്ഷിച്ചവർക്ക് വർധനവ് ബാധകമല്ല. എച്ച് വൺ ബി വിസയിലുള്ളവർ രാജ്യത്ത് ഉടൻ തിരികെ വരണമെന്നും വിസയിലുള്ളവർ രാജ്യത്തിന് പുറത്തേക്ക് പോകരുതെന്നും കമ്പനികൾ ആവശ്യപ്പെട്ട സാഹചര്യം നിലനിൽക്കുമ്പോഴാണ് പുതിയ അറിയിപ്പ്.  

ഒരു ലക്ഷം ഡോളർ എന്നത് ഒറ്റ തവണ ഫീസാണെന്നും വാർഷിക തലത്തിൽ അടക്കേണ്ട ഫീസാണെന്നത് തെറ്റിദ്ധാരണയാണെന്നും വൈറ്റ് ഹൗസ്  സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. രാജ്യത്തിന് പുറത്തുള്ള എച്ച് വൺ ബി വിസ ഹോൾഡർമാർക്ക് രാജ്യത്ത് തിരികെ പ്രവേശിക്കുന്നതിന് ഫീസ് ബാധിക്കില്ലെന്നും അവർ കൂട്ടി ച്ചേർത്തു.

എച്ച് വൺ ബി വിസയിലുള്ളവരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്.പുതിയ തീരുമാനം ഇവരിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിരുന്നു. വിസ ഹോൾഡർമാർ തിരികെ യു.എസിലെത്തണമെന്ന കമ്പനികളുടെ നിർദേശത്തെ തുടർന്ന് നാട്ടിലേക്ക് അവധിക്ക് പോകാൻ ടിക്കറ്റെടുത്തവർ അവ റദ്ദു ചെയ്യുന്ന സാഹചര്യം ഉണ്ടായി. പുതിയ അറിയിപ്പ് ഇവർക്ക് ആശ്വാസമാകും.

യു.എസ് പൗരൻമാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനും ട്രഷറി വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് ട്രംപിന്‍റെ  ഫാസ് വർധനവിനുള്ള തീരുമാനം. ഐ.ടി മേഖലയിലുള്ളവരെയാണ് ഇത് കൂടുതൽ മോശമായി ബാധിക്കുക. 

Tags:    
News Summary - H-1B visa fee hike for new applications only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.