ഇത് എന്തൊരു വാ ആടോ... 'വായ തുറന്നപ്പോൾ' അമേരിക്കക്കാരന് ഗിന്നസ് റെക്കോർഡ്

വാഷിങ്ടൺ: അമേരിക്കക്കാർക്ക് 'വായ' കുറച്ച് കൂടുതലാണെന്നാണ് പൊതുവേ വെപ്പ്. ഇത് സത്യമാണെന്ന് തെളിയിക്കുകയാണ് െഎസക് ജോൺസൺ എന്ന അമേരിക്കക്കാരൻ. ലോകത്തെ ഏറ്റവും വലിയ വായ് ഉള്ള വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 4.014 ഇഞ്ച് (10.196 സെന്റീമീറ്റർ) ആണ് െഎസകിന്‍റെ വായുടെ വിടവ്.

മിനസോട്ട സ്വദേശിയായ ഐസക് ജോൺസൺ 2019ൽ ഏറ്റവും വലിയ വായയുള്ള പുരുഷനുള്ള റെക്കോർഡ് നേടിയിരുന്നു. അന്ന് 'വായ തുറന്നപ്പോൾ' 3.67 ഇഞ്ചായിരുന്നു. പക്ഷെ, പെൻസിൽവാനിയയിലെ ഫിലിപ്പ് ആംഗസ് എന്നയാൾ തനിക്ക് ഇതിനേക്കാൾ വലിയ വായയുണ്ടെ വാദവുമായി രംഗത്തെത്തി. 3.75 ഇഞ്ച് ആയിരുന്നു ഇദ്ദേഹത്തിന്‍റെ വായയുടെ അളവ്. ഇതോടെ കിരീടം ഫിലിപ്പിലേക്ക് പോയി. Full View

എന്നാൽ, 2020ൽ ഐസക്ക് നാല് ഇഞ്ച് വായ തുറന്ന് കിരീടം തിരിച്ചുപിടിച്ചു. രണ്ട് വർഷത്തിന് ശേഷം ഇറ്റലിയിലെ മിലാൻ സ്വദേശി ലോ ഷോ ഡെയ് എന്നയാൾ ഐസക്കിന്‍റെ റെക്കോർഡ് വീണ്ടും തകർത്തു. 4.014 ഇഞ്ചോടെയാണ് ഇൗ ഇറ്റലിക്കാരൻ വായ തുറന്ന് വിസ്മയിപ്പിച്ചത്. ഇതിന് ശേഷമാണ് ഇറ്റലിക്കാരനിൽ നിന്ന് ഇപ്പോൾ റെക്കോർഡ് വീണ്ടും ഐസക്ക് തിരിച്ചുപിടിച്ചത്.

'ഒരു റെക്കോർഡ് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നിട്ടും ഞാൻ അതേ റെക്കോർഡ് മൂന്ന് തവണ തകർത്തു. അതിനാൽ ഇത് വളരെ തമാശയും ഭ്രാന്തുമാണ് എനിക്ക്. ലോകത്തെ ഏറ്റവും വലിയ വായയാണ് എനിക്കുള്ളത് - െഎസക് ജോൺസൺ പറഞ്ഞു.

ഐസക്ക് റെക്കോർഡ് തകർക്കുന്ന വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് (ജി.ഡബ്ല്യൂ.ആർ) അധികൃതർ തന്നെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. െഎസകിന്‍റെ വായയുടെ വലിപ്പം ഇൗ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും. ശീതളപാനീയത്തിന്‍റെ കുപ്പി മുതൽ നാല് ചീസ് ബർഗറുകൾ വരെ അനായാസം വായക്കകത്തേക്ക് കയറ്റുന്നതാണ് വിഡി‍യോയിലുള്ളത്.

Tags:    
News Summary - Guinness World Record: Boy ‘with the biggest mouth in the world’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.