Posted On
date_range Updated On
date_range ഡബ്ല്യു.എച്ച്.ഒ തലപ്പത്തേക്ക് വീണ്ടും ഗബ്രിയേസൂസ്
ജനീവ: വീണ്ടും ലോകാരോഗ്യ സംഘടന മേധാവിയാകാൻ (ഡബ്ല്യു.എച്ച്.ഒ) ടെഡ്രോസ് അദാനോം ഗബ്രിയേസൂസ്. മേയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കയാണ് ഗബ്രിയേസൂസ്.
കഴിഞ്ഞദിവസം ഡബ്ല്യു.എച്ച്.ഒ എക്സിക്യൂട്ടിവ് ബോർഡ് അംഗങ്ങൾക്കിടയിൽ നടന്ന രഹസ്യ വോട്ടെടുപ്പിൽ അദ്ദേഹത്തിന്റെ നാമനിർദേശം അംഗീകരിച്ചിരുന്നു.
കോവിഡ് മഹാമാരി നിയന്ത്രണത്തിലാക്കാൻ ഇത്യോപ്യൻ മുൻമന്ത്രിയും മലേറിയ വിദഗ്ധനുമായ ഗബ്രിയേസൂസ് നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ നേതാവാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.