ഗസ്സ മുനമ്പ് മരണമേഖലയായി മാറി; മുന്നറിയിപ്പുമായി ലോ​കാരോഗ്യ സംഘടന മേധാവി

ഗസ്സ: ഗസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസീയുസസ്. ​ഗസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേൽ ആ​ക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നു. യുദ്ധം തുടരുകയും ഭക്ഷ്യസാധനങ്ങളുടെ വിതരണം പുനഃരാരംഭിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാവുകയാണെങ്കിൽ ഇത് വീണ്ടും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് തരത്തിലുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ ജനങ്ങൾക്ക് ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ല. ജനങ്ങൾ നടക്കാനുള്ള അവകാശം പോലുമില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി കുറ്റപ്പെടുത്തി.

ആരോഗ്യപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവർക്ക് ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ല. ഐ.സി.യു യൂണിറ്റുകൾ പോലും ഗസ്സയിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Gaza has become a ‘death zone’, warns WHO chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.