ഗസ്സ: മരണം 34,683 ആയി; 78,018 പേർക്ക് പരിക്ക്

ഗസ്സ: ഈജിപ്തിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ ഗസ്സയിൽ ബോംബാക്രമണം തുടർന്ന് ഇസ്രായേൽ. അഭയാർഥികൾ തിങ്ങിത്താമസിക്കുന്ന റഫയിൽ ഉൾപ്പെടെ ആക്രമണം നടത്തി.

റഫയിൽ രണ്ട് വീടുകളും ഒരു കൃഷിയിടവും കഴിഞ്ഞ ദിവസം രാത്രി ബോംബിട്ട് തകർത്തു. വീടിന് മേൽ ബോംബി സെൻട്രൽ ഗസ്സയിലും കനത്ത ആക്രമണം നടത്തി. നുസൈറാത്, മഗാസി അഭയാർഥി ക്യാമ്പുകളെയും ലക്ഷ്യമിട്ടു.

24 മണിക്കൂറിനിടെ 26 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 34,683 ആയി. 78,018 പേർക്ക് പരിക്കേറ്റു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുൽകരീം, ഖൽഖിലിയ, ജെറിചോ, റാമല്ല, നബുലുസ്, ഹിബ്രോൺ, കിഴക്കൻ ജറൂസലം എന്നിവിടങ്ങളിൽനിന്നായി 25 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ ഏഴിന് ശേഷം 8575 പേരെയാണ് വെസ്റ്റ്ബാങ്കിൽ നിന്ന് പിടികൂടിയത്.

Tags:    
News Summary - Gaza: Death toll rises to 34,683; 78,018 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.