ഫ്രാന്‍സില്‍ സിനഗോഗിന് തീയിടാന്‍ ശ്രമിച്ചയാളെ വധിച്ചു

പാരിസ്: ഫ്രാന്‍സിലെ റൂഓണിൽ ജൂത സിനഗോഗിന് തീയിടാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചു കൊന്നു. കത്തിയും ഇരുമ്പുദണ്ഡും കൈവശംവെച്ചിരുന്ന അക്രമി പൊലീസുകാർക്ക് നേരെ തിരിഞ്ഞപ്പോഴാണ് വെടിവെച്ചതെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാമിൻ പറഞ്ഞു.

ഗസ്സ യുദ്ധം തുടങ്ങിയശേഷം യൂറോപ്പിൽ ജൂതവിരുദ്ധത വർധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി ആക്രമണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലും യു.എസും കഴിഞ്ഞാൽ വലിയ ജൂതസമൂഹമാണ് ഫ്രാന്‍സിലുള്ളത്.

Tags:    
News Summary - French police fatally shoot a man suspected of setting fire to a synagogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.