ഫ്രഞ്ച്​ മയക്ക​ുമരുന്ന്​ രാജാവ്​ ദുബൈ പൊലീസ്​ പിടിയിൽ

ദുബൈ: പതിറ്റാണ്ടുകാലമായി ഫ്രഞ്ച്​ പൊലീസും ഇൻറർപോളും തിരയുന്ന അന്താരാഷ്​ട്ര മയക്കുമരുന്ന്​ രാജാവ്​ മൗഫ്​ ബുചീബി ദുബൈ പൊലീസ്​ പിടിയിലായി. വ്യാജ ​െഎഡൻറിറ്റിയിൽ 10 വർഷമായി വിവിധ രാജ്യങ്ങളിലായി കഴിഞ്ഞുവരുകയായിരുന്ന ഇയാൾ 'ഗോസ്​റ്റ്​' എന്ന പേരിലാണ്​ അറിയപ്പെടുന്നത്​.

പാരിസിലെ തെരുവുകച്ചവടക്കാരനിൽനിന്ന്​ വളർന്ന്​ ഒാരോ വർഷവും 60 ടൺ കഞ്ചാവ്​ യൂറോപ്പിലേക്ക്​ ഒളിച്ചുകടത്തുന്ന അധോലോക നായകനായി വളർന്നയാളാണ്​ ഇൗ 41കാരൻ. 2012ൽ മൊറോക്കോയിലേക്ക്​ കടന്ന ഇയാൾ അൽജീരിയയിലും തുനീഷ്യയിലും പിന്നീട്​ ദുബൈയിലുമായി ത​െൻറ സാമ്രാജ്യം നിയന്ത്രിച്ചുവരുകയായിരുന്നു എന്നാണ്​ കരുതുന്നത്​.

വ്യാജ ​െഎഡൻറിറ്റിയിൽ സഞ്ചരിക്കു​േമ്പാൾ അറസ്​റ്റിലായി ദിവസങ്ങൾക്കുശേഷമാണ് ഫ്രഞ്ച്​ ഡിറ്റക്​ടീവുകൾക്ക്​ പ്രതിയെ തിരിച്ചറിയാനായത്​. 20 വർഷം മുമ്പുള്ള ഒരു ഫോ​േട്ടാ മാത്രമായിരുന്നു ഇയാളുടേതായി അധികൃതരുടെ കൈയിലുണ്ടായിരുന്നത്​. ഇൻറർപോളിൽനിന്ന്​ ലഭ്യമായ വിരലടയാളമാണ്​ ദുബൈ പൊലീസിന്​ മൗഫിനെ തിരിച്ചറിയാൻ സഹായകമായത്​. ​

Tags:    
News Summary - French drug lord arrested by Dubai police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.